രാത്രി

Saturday, June 04, 2005

ഉദയനാണ്‌ താരവും മലയാളത്തിലെ മിമിക്രി സിനിമകളും.

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. ഉദയാനാണ്‌ താരം എന്ന സിനിമ കണ്ടപ്പോള്‍ ഈ രണ്ട്‌ വരികളണ്‌ ഓര്‍മ വന്നത്‌. മോഹന്‍ലാലും ശ്രീനിവാസനും വയസ്സന്മാര്‍ ആയിരിക്കുന്നു എന്നും ഇവര്‍ അഭിനയം നിര്‍ത്തുന്നതാണ്‌ നല്ലതെന്നും ഈ ചിത്രം വിളിച്ച്‌ പറയുന്നുണ്ട്‌. മലയാളത്തിലെ മിമിക്രി സിനിമകളെ ഈ ചിത്രത്തില്‍ പരിഹസിക്കുന്നുണ്ട്‌. സത്യത്തില്‍ മിമിക്രി സിനിമകളെക്കാളും കഷ്ടമായിട്ടുണ്ട്‌ ഈ സിനിമ.

ഇവിടെ പറയാന്‍ പോകുന്നത്‌ ഉദയാനാണ്‌ താരം എന്ന സിനിമയെപ്പറ്റി അല്ല. മലയാളത്തിലെ മിമിക്രി സിനിമകളേപ്പറ്റി ആണ്‌. ഈ സിനിമകളെ മിമിക്രി സിനിമ എന്നു പറയുന്നത്‌ പൂര്‍ണമായും ശരി അല്ല. ഇവയെ സത്യത്തില്‍ പറയേണ്ടത്‌ അര്‍ധ-അസംബന്ധ സിനിമകള്‍ എന്നാണ്‌. ഈ സിനിമകള്‍ക്ക്‌ എന്താണ്‌ കുഴപ്പം? ഇവയുടെ കുഴപ്പം ഇവ അര്‍ധ-അസംബന്ധ സിനിമകള്‍ ആണ്‌ എന്നുള്ളതാണ്‌. ഈ സിനിമകള്‍ പൂര്‍ണമായും അസംബന്ധ സിനിമകള്‍ ആയിരുന്നെങ്കില്‍ ഉദാത്തമായ കലാസൃഷ്ടികള്‍ ആയേനെ. വിശദമാക്കം.

ഇടവേള വരെ അസംബന്ധങ്ങളിലൂടെ മുന്നേറുന്ന ഈ സിനിമകളില്‍ ഇടവേള കഴിയുന്നതോടു കൂടി സംവിധായകനും തിരക്കഥാകാരനും കഥയ്ക്ക്‌ വേണ്ടി നെട്ടോട്ടമോടുന്നതാണ്‌ കാണാന്‍ കഴിയുക. ഇതിനു കാരണം സ്ക്രീനിനു മുന്നിലിരിക്കുന്ന പ്രേക്ഷകന്‍ എന്ന കഴുത തിയേറ്ററില്‍ നിന്നും പുറത്തിറങ്ങി 'അയ്യോ, കഥയില്ലല്ലോ' എന്നു പറഞ്ഞാല്‍ സിനിമ ഏഴു നിലയില്‍ പൊട്ടും എന്നുള്ളതാണ്‌. കഥയില്ലാത്ത പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ നിര്‍മാതാവും സംവിധായകനും തല്ലിക്കൂട്ടി ഒരു കഥയുണ്ടാക്കും. അതോടു കൂടി ഇവര്‍ കലാവ്യഭിചാരത്തിനു തുടക്കം കുറിക്കുകയും ചെയ്യും. ഇങ്ങിനെയുള്ള പല സിനിമകള്‍ ശ്രദ്ധിച്ചാല്‍ അറിയാം ഇതിലെ കഥപാത്രങ്ങള്‍ ഒരു ഘട്ടത്തില്‍ കോമാളിയാണെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ പുരോഹിതനാണ്‌. മറ്റൊരു അവസരത്തില്‍ ഇയാള്‍ പൂവാലനാണെങ്കില്‍ അടുത്ത ഷൊട്ടില്‍ ഇയാള്‍ ധീരവിപ്ലവകാരി ആയിരിക്കും.

ഇത്തരം കഥാപാത്രങ്ങളെ വെച്ചു കൊണ്ട്‌ സിനിമ പിടിക്കുന്ന സംവിധായകര്‍ക്ക്‌ ഇതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷേ സിനിമ കാശിറക്കുന്ന ഒരു ബിസിനെസ്സ്‌ കൂടിയാണല്ലോ. അതുകൊണ്ട്‌ എല്ലാ വേദികളിലും ഇവര്‍ ഇങ്ങിനെയുള്ള
കഥാപാത്രങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കും. ഇതറിയണമെങ്കില്‍ കൈരളി ടിവിയുടെ മന്ദബുദ്ധികള്‍ക്ക്‌ വേണ്ടി ഒരു മന്ദബുദ്ധിയാല്‍ നയിക്കപ്പെടുന്ന മന്ദബുദ്ധി പ്രോഗ്രാമായ Students Only എന്ന പ്രോഗ്രാം കണ്ടാല്‍ മതി. പല പ്രശസ്തരായ സംവിധായകരും അപക്വമായ മനസ്സുള്ള ഒരു ജനക്കൂട്ടത്തിന്റെ മുന്നില്‍ വന്നിരുന്ന്‌ വിഡ്ഢിവേഷം കെട്ടുന്നത്‌ കണ്ട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌.

അസംബന്ധ സിനിമകളെ അസംബന്ധ സിനിമയായി കാണാനുള്ള ആര്‍ജ്ജവം പ്രേക്ഷകനുണ്ടായിരിക്കണം. ഒരു ഉദാഹരണം പറയം. ഇടവേള വരെ അസംബന്ധത്തിലൂടെ മുന്നേറുന്ന സിനിമ ഇടവേള കഴിയുന്നതോടു കൂടി അസംബന്ധത്തിന്റെ തോത്‌ കൂട്ടിക്കൊണ്ടിരിക്കണം. അതുവരെ നായകന്റെ ശിങ്കിടിയായി നടന്നിരുന്ന കഥാപാത്രം ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം. ഇയാള്‍ ചൊവ്വയില്‍ നിന്നും അന്യഗ്രഹജീവികള്‍ ആക്രമിക്കാന്‍ പോകുന്നതിന്റെ മുന്നോടിയായി നടത്തുന്ന സൈനിക സന്നാഹങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കണം. താനാണിതിന്റെ ചുക്കാന്‍ പിടിക്കുന്നത്‌ എന്ന്‌ കാണിക്കാന്‍ ഇയാള്‍ എപ്പോഴും കയ്യില്‍ ഒരു വലിയ തുഴ കൊണ്ടു നടക്കണം. അടുത്ത ഷൊട്ടില്‍ ഇന്ത്യയെ ആക്രമിക്കുന്ന അന്യഗ്രഹജീവികള്‍ക്കെതിരെ തൊടുത്തു വിടുന്ന മിസൈലില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പ്രധാനമന്ത്രിയെ കാണിക്കണം. മിസൈല്‍ സ്റ്റെഡി ആയി പോകുന്നു എന്ന്‌ ഉറപ്പ്‌ വരുത്താന്‍ വേണ്ടിയാണ്‌ ഇയാള്‍ അള്ളിപ്പിടിച്ചിരിക്കുന്നത്‌. 200KM പിന്നിട്ട മിസൈലില്‍ OK സ്റ്റിക്കര്‍ ഒട്ടിച്ചതിനു ശേഷം ഇയള്‍ താഴോട്ടു ചാടണം. പൊടി തട്ടി എണീറ്റു വരുന്ന ദൃശ്യം ക്ലോസപ്പില്‍ കാണിക്കണം.

നായകന്റെ അനുജത്തി നാസയില്‍ ഇരുന്നു ദോശ ചുടുന്നതായിരിക്കണം അടുത്ത ദൃശ്യം. സാധാ ദോശയല്ല. ഒരു ദോശക്കു മൂന്നു കിലോമീറ്റര്‍ നീളം ഉണ്ടായിരിക്കണം. ഈ ദോശ അതിനു ശേഷം INS ദോശവാഹിനി എന്ന കപ്പലില്‍ കയറ്റി ഇന്ത്യയിലോട്ടു കൊണ്ടുവരണം. ഗ്രാമ-ഗ്രമാന്തരങ്ങളില്‍ വിതരണം ചെയ്യുന്നത്‌ കാണിക്കണം. എറ്റവും നല്ല ദോശവിതരണക്കരന്‌ ദോശപീഠം എന്ന അവാര്‍ഡ്‌ കൊടുക്കുന്നത്‌ കാണിക്കണം.

സിനിമ ഇങ്ങിനെ അസംബന്ധങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കണം. ഇതിനിടക്ക്‌ സിനിമയില്‍ കഥയൊ, ലോജിക്കോ മറ്റൊ കൊണ്ടുവരാന്‍ ശ്രമിക്കരുത്‌. മനുഷ്യ വികാരങ്ങളെ തൊട്ടുകളിക്കരുത്‌. മനുഷ്യ വികാരങ്ങളുടെ കഥ പറയുന്ന സിനിമകള്‍ മൂന്നംകിട സംവിധായകര്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല. വികാരങ്ങള്‍ പളുങ്കു പാത്രങ്ങളാണ്‌. അതു മന്ദബുദ്ധിയായ സംവിധായകനും തിരക്കഥാകാരനും, അന്തവും കുന്തവും ഇല്ലാത്ത പ്രേക്ഷകനും എടുത്ത്‌ കളിക്കാനുള്ള കളിപ്പാട്ടങ്ങളല്ല.

ഭാവി അസംബന്ധ സിനിമകളുടേതാണ്‌.

11 Comments:

 • :-)

  By Blogger Paul, at 3:21 PM  

 • പ്രിയ രാത്രി,

  തിയേറ്ററില്‍ പോയിരുന്ന് സിനിമ കാണുന്നത്‌ നേരം പോക്കാന്‍ അല്ലേ? ഒന്ന് റിലാക്സ്‌ ചെയ്യാന്‍? അതോ കൂടുതല്‍ ടെന്‍ഷനടിക്കാനോ? മനുഷ്യന്‌ നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉണ്ടാകും. അതിന്റെ കൂടെ പൈസ കൊടുത്ത്‌ ടിക്കറ്റെടുത്ത്‌ തീയേറ്ററില്‍ പോയിരുന്ന് കരയണോ? ഞാന്‍ എന്റെ കാഴ്ച്ചപ്പാട്‌ പറഞ്ഞെന്നേയുള്ളു.

  "ആകാശദൂത്‌" എന്ന സിനിമകാണാന്‍ ഒരു സുഹൃത്തിന്റെകൂടെ അവന്റെ നിര്‍ബ്ബന്ധപ്രകാരം തിരുവനന്തപുരത്ത്‌ ശ്രിപത്മനാഭ തിയേറ്ററില്‍ പോയതോര്‍ക്കുന്നു. കാലൊന്ന് സൌകര്യമായി നീട്ടി വയ്ക്കാന്‍ പറ്റില്ല, കാരണം ചുറ്റും പെണ്ണുങ്ങളാ. സിനിമ തുടങ്ങി ഏതാണ്ട്‌ പകുതിയായപ്പം തൊട്ട്‌ ആകെ പ്രശ്നമായി. തിയേറ്റര്‍ ആകെ ഏങ്ങലടിയും മൂക്കളചീറ്റല്‍ ശബ്ദവും തന്നെ. അതാണോ നല്ല സിനിമ?

  പിന്നെ വേറെ ഒരു ടൈപ്പ്‌ സിനിമയുണ്ട്‌ - കണ്ടാല്‍ മനസ്സിലാകാത്തത്‌. അവാര്‍ഡ്‌ പടം. മിമിക്രിക്കാര്‌ (സിനിമാല ടീം ആണെന്നു തോന്നുന്നു) അതിനെ കളിയാക്കി ഒരു സംഭവം അവതരിപ്പിച്ചത്‌ ഓര്‍മ്മ വരുന്നു -"ഉണ്ണി വന്നോ" എന്നൊരു സ്കിറ്റ്‌. ആ സ്കിറ്റില്‍ 3-4 ഡയലോഗുകളേയുള്ളു, "ഉണ്ണി വന്നോ?" പിന്നെ "ഉണ്ണി വന്നു", "എന്താ താമസിച്ചത്‌?" (കഥാപാത്രം സിവില്‍ സപ്ലൈസില്‍ കള്ള്‌ വാങ്ങാന്‍ പോയതാണ്‌. അവനെ കാത്തിരിക്കുന്ന അച്ഛനും അപ്പൂപ്പനും അമ്മയും ഒക്കെയാണ്‌ കഥാപാത്രങ്ങള്‍)

  ഇതില്‍ ഏതാ നല്ലത്‌ ഏതാ ചീത്ത? ആകെ കണ്‍ഫ്യൂഷന്‍!

  സസ്നേഹം,
  കലേഷ്‌

  By Blogger കലേഷ്‌ കുമാര്‍, at 4:18 PM  

 • രാത്രി,
  വല്യ ചൂടിലാണല്ലോ. സിനിമ കാണാന്‍ പോയപ്പോ എ.സി ഉണ്ടായിരുന്നില്ല അല്ലേ? ആ ഉദയനാണ് താരം കാണാന്‍ പോയതിനു പകരം അച്ചുവിന്റെ അമ്മ എന്ന സിനിമയ്ക്കു പോയ്ക്കൂടായിരുന്നോ? (ദൈവമേ.. ഈ രാത്രി ഇനി അതിനും ചൂടാവുമോ?)
  അതെനിക്കിഷ്ടപ്പെട്ടു.പിന്നെ ഉദയനാണ് താരം എന്ന സിനിമയും എനിക്കിഷ്ടപ്പെട്ടു.അതിനിപ്പോ എന്താ ഒരു മോശം ? മനുഷ്യന്‍മാര്‍ക്ക് മനസ്സിലാവാത്ത എത്ര സിനിമ ഇറങ്ങുന്നുണ്ടു? അതിലും ഭേദം ഇതല്ലേ? പിന്നെ ബുദ്ധിജീവികള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഞാന്‍ സാധാരണക്കാരുടെ കൂട്ടത്തിലാ.

  By Blogger സു | Su, at 9:08 PM  

 • Paul,

  :)

  kalesh,

  blog sandarshichathinu nandi. asambandha sinimakalute kaaryam injan kaaryamaayittu paranjathaanu :) thankalute blog vaayikkanruntu.

  Su,

  :)

  -rathri

  By Anonymous Anonymous, at 10:50 AM  

 • ....ഇയാള്‍ ചൊവ്വയില്‍ നിന്നും അന്യഗ്രഹജീവികള്‍ ആക്രമിക്കാന്‍ പോകുന്നതിന്റെ മുന്നോടിയായി നടത്തുന്ന സൈനിക സന്നാഹങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കണം.....

  smell of hollywood.. These kind of scripts will take a long time to succeed in malayalam and other languages.

  By Anonymous Anonymous, at 11:03 AM  

 • പ്രിയ രാത്രി,

  താങ്കള്‍ പറഞ്ഞതില്‍ കാര്യം ഇല്ലാതെയില്ല. അസംബന്ധ സിനിമകള്‍ ഉണ്ടാകാറുണ്ട്‌ മലയാളത്തില്‍. നല്ലതും ചീത്തയും എന്തിലും ഉണ്ടല്ലോ. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വകതിരിവ്‌ നമ്മള്‍ മലയാളികള്‍ക്ക്‌ ഇല്ലേ?

  തമിഴ്‌ നാട്ടിലെ ശിവകാശിയില്‍ വച്ച്‌ ഞാന്‍ ഒരിക്കല്‍ രജനീകാന്തിന്റെ സിനിമ കാണാന്‍ പോയി. ഏറ്റവും ലോക്ലാസ്സ്‌ സീറ്റില്‍ തന്നെ പോയിരുന്നു - അതൊന്ന് അനുഭവിക്കാന്‍. പടം "അണ്ണാമലൈ" ആയിരുന്നു. രജനി വരുമ്പഴൊക്കെ തമിഴ്‌ മക്കള്‍ പൂ വാരി എറിയുകയും സ്ക്രീനിന്റെ അടുത്ത്‌ ഓടി ചെന്ന് രജനിയുടെ ചലിക്കുന്ന ആ രൂപത്തിന്റെ കാലില്‍ തൊട്ട്‌ തൊഴുകയും ഒക്കെ ചെയ്യും. സിനിമയിലെ കഥാപാത്രങ്ങള്‍ ആരേലും രജനിക്കെതിരായി വല്ലതും പറഞ്ഞാല്‍ അവനെ അപ്പം ചീത്തവിളിക്കും. സ്റ്റണ്ട്‌ രംഗങ്ങളില്‍ രജനിയുടെ പുറകില്‍ നിന്ന് ആരേലും അടിക്കാന്‍ വരുന്ന രംഗങ്ങളാണേല്‍ പ്രേക്ഷകര്‍ തലൈവര്‍ക്ക്‌ "എച്ചരിക്കൈ"(മുന്നറിയിപ്പ്‌) കൊടുക്കും. ഞാന്‍ നേരിട്ട്‌ അനുഭവിച്ച കാര്യങ്ങള്‍ ആണിവയൊക്കെ. മലയാളിയുടെ ആസ്വാദനനിലവാരം ആ ലെവലിലേക്ക്‌ താഴുമോ?

  അസംബന്ധ- മിമിക്രി സിനിമകള്‍ പടച്ചുണ്ടാക്കുന്നവര്‍ ഇത്‌ കാണുന്നവര്‍ വെറും മാക്രികള്‍ ആണെന്നു കരുതി ഇതൊക്കെ ഉണ്ടാകിവിടുന്നതാണ്‌ പ്രശ്നമെന്ന് തോന്നുന്നു.

  ഞാന്‍ വിമര്‍ശിച്ചതല്ല..

  സസ്നേഹം, കലേഷ്‌

  By Blogger കലേഷ്‌ കുമാര്‍, at 5:03 PM  

 • അടുത്തിടെ ഏഷ്യാനെറ്റ് ഇവിടെ അല്പനേരം കാണാന്‍ ഇടയായി. ഒരു കോമഡി പ്രോഗ്രാം.

  രണ്ട് പേര്‍ കൂടി നടത്തുന്ന എന്തോ 5 സ്റ്റാര്‍ തട്ടുകടയെന്നോ മറ്റോ ആയിരുന്നു അതിന്റെ പേരു. കുറേ നേരം നോക്കിയിരുന്നു. അതില്‍ ഒരുത്തി ഐസ്ക്രീം ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നൊരു രംഗം കണ്ടു.

  ഒരു ചേനയെടുത്തു പിടിച്ചിട്ടു, ഇങ്ങനെ പിടിച്ചാല്‍ ചേന, എന്നാലതു തിരിച്ചു പിടിച്ചാലോ, ആമ...!!

  എന്താ പറയുക...!! എന്തൊരു "സമാശ" അല്ലേ?

  അതിനെ പിന്നോടിയില്‍, ഒരു laugh track-ഉം. എന്തു ചെയ്യണമെന്നറിയാതെ, പ്രബുദ്ധരായ നമ്മള്‍ കുഴങ്ങുന്പോള്‍, ചിരിച്ചോ എന്നു നമുക്ക് പറഞ്ഞു തരാന്‍.

  കണ്ടപ്പോള്‍ പുച്ഛം തോന്നിപ്പോയി.

  കോളോണിയല്‍ കസിന്‍സ്‍ എന്ന രണ്ട് പാട്ടുകാരെ പണ്ട് ആരോ വിമര്‍ശിച്ചത് ഓര്‍മ്മ വരുന്നു.

  "ദേര്‍ ഇസ് ഷിറ്റ് ഫ്ളോട്ടിങ്ങ് ഇന്‍ ദ ഇന്‍ഡസ്ട്രി"

  മലയാളത്തില്‍, അങ്ങിനെ പൊങ്ങി പാറി നടക്കുന്ന ഒരുപാടു പേരുണ്ടെന്നു തോന്നുന്നു.

  --ഏവൂരാന്‍.

  By Blogger evuraan, at 10:52 AM  

 • Evuraan,

  :)

  -rathri

  By Anonymous Anonymous, at 11:12 AM  

 • "യാഥാസ്ഥിതകതയുടെ തോറബോറ ഗുഹകളില്‍" (thalibaan)vaakkukaLum athinte arthhangaLum maaRumbOL,puthiya prayOgangaL varumbOL, oppam naTannetthaan budhimuTTunnu, rathree. naaTTil_ninnum maNalkkaaTTilEkk oru paaT dooramuLLathukonTaavaam. athO "sahr^dayathwam" thanne vazhiyileviTEYO marannu vacchuvO?
  -S-

  By Anonymous Sunil, at 6:40 PM  

 • മന്ദബുദ്ധിയായ സംവിധായകനും തിരക്കഥാകാരനും, അന്തവും കുന്തവും ഇല്ലാത്ത പ്രേക്ഷകനും എടുത്ത്‌ കളിക്കാനുള്ള കളിപ്പാട്ടങ്ങളല്ല.

  ഇക്കൂട്ടത്തിൽ എഴുതത്തുകാരേയും ഉൾപ്പെടുത്തണം, പ്രത്യേകിച്ചു ഞാനടക്കമുള്ള ബ്ലോഗെഴുത്തുകാരെ.

  By Blogger കെവിന്‍ & സിജി, at 7:30 PM  

 • പ്രത്യേകിച്ചു ഞാനടക്കമുള്ള ബ്ലോഗെഴുത്തുകാരെ. kevinte ee kamantil njaan oru bhEdagathi paRayaTTe. "njaanaTakkamuLLa blOg kamantare" ennaakkaNam ente kEsil!

  By Anonymous Sunil, at 7:36 PM  

Post a Comment

<< Home