കണിയാന്മാരെ ഇതിലേ ഇതിലേ.....................
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിയുന്നതിന്റെ രഹസ്യം നാട്ടില്‍ പോയപ്പോള്‍ ആണ് മനസ്സിലായത്. മൂന്നാം ക്ലാസ്സും ഗുസ്തിയും ആയി നടന്നവന്‍ ഒക്കെ ഇപ്പോള്‍ സീലോയിലും ഫോര്‍ഡിലും ഒക്കെ ആണ് യാത്ര. എന്താണ് ഹെ കാര്യം എന്നു ചോദിച്ചപ്പോള്‍ ആണ് മറുപടി കിട്ടിയത്.
"അവരൊക്കെ ഇപ്പോള്‍ ജ്യോതിഷികള്‍ ആയില്ലെ"
അതുശരി, അപ്പോള്‍ അതാണു കാര്യം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വാങ്ങുന്നതു ജ്യോതിഷികള്‍ ആണെന്ന് ഡോക്ടര്‍മാരുടെ ഒരു രഹസ്യ സംഘടന നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നു. കണ്‍സല്‍റ്റിംഗ് ഫീയില്‍ അടുത്തു തന്നെ ഇവര്‍ തങ്ങളെ കടത്തി വെട്ടും എന്നും ഈ സംഘടന കണ്ടെത്തി. മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ മറ്റൊരു സര്‍വെയില്‍ കേരളത്തില്‍ ഭാവിയില്‍ ജ്യോതിഷികളുടെ കടുത്ത ക്ഷാമം അനുഭവപ്പെടും എന്നും കണ്ടെത്തിയിരിക്കുന്നു. കൂടാതെ ഇതു ഒരു 5 billion$ വ്യവസായമായി മാറാനുള്ള സാധ്യതയും ഈ സര്‍വെയില്‍ കണ്ടെത്തി.
ഇത്രയുമായ സ്ഥിതിക്ക് എന്തു കൊണ്ടു ഗവണ്‍മേന്റിനു ഇതു ഒരു കുടില്‍ വ്യവസായമായി പ്രോത്സാഹിപ്പിച്ചു കൂടാ? ഇപ്പോള്‍ തന്നെ ഭൂരിഭാഗം പേരും ഇതു സ്വന്തം കുടിയില്‍ വെച്ചാണു ചെയ്യുന്നത്. ഈ വ്യവസായം ആകുമ്പോള്‍ പല മെച്ചങ്ങള്‍ ഉണ്ട്. മുതല്‍മുടക്ക് വളരെ കുറവ്. കവടിയും, പലകയും മുറുക്കി തുപ്പാന്‍ ഒരു കോളാമ്പിയുമുണ്ടെങ്കില്‍ infrastructure റെഡി. പ്രോത്സാഹനത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ ഈ തൊഴിലിലോട്ടു ആകര്‍ഷിക്കണം. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന മാതിരി സര്‍വകലാശാലകളില്‍ ഇതു പഠിപ്പിക്കണം എന്ന മണ്ടത്തരം ഒന്നും ചെയ്തു കളയരുത്. അത് ദീര്‍ഘവീക്ഷണം ഇല്ലാത്തതു കൊണ്ടു പറയുന്നതാണ്. പഠനം പണ്ടത്തെ മാതിരി ഗുരുകുല സമ്പ്രദായം പ്രകാരം ആയിരിക്കണം. അതായത് ശിഷ്യനമാര്‍ ഗുരുവിന്റെ വീട്ടില്‍ നിന്ന് പഠിക്കണം. ഒരു ഗുരുവിന്റെ വീട്ടില്‍ ചുരുങ്ങിയത് പത്ത് ശിഷ്യന്മാര്‍ എങ്കിലും താമസിക്കണം. പഠനത്തിനു ഫീ ഒന്നും ചുമത്തരുത്. പഠനത്തിന്റെ ഭാഗമായി ശിഷ്യന്മാര്‍ വിറകു വെട്ടുകയും, വെള്ളം കോരുകയും , തെങ്ങില്‍ കയറി തേങ്ങ ഇടുകയും വേണം.
ഈ പഠന രീതി കൊണ്ട് പല മെച്ചങ്ങള്‍ ഉണ്ട്. ഗുരുവിന്റെ വീട്ടിലെ തേങ്ങ ഇട്ടു കഴിഞ്ഞാല്‍ ശിഷ്യന്മ്മാരെ അടുത്ത വീട്ടിലെ തെങ്ങില്‍ കയറാന്‍ വിടണം. അതോടു കൂടി നാട്ടില്‍ തെങ്ങു കയറ്റക്കാരുടെ ക്ഷാമം ഇല്ലാതാകും. വിറകു വെട്ടുന്നതിനാല്‍ petroleum ഉല്‍പ്പന്നങ്ങളുടെ മുകളില്‍ ഉള്ള dependency കുറയും. വെള്ളം കോരേണ്ടി വരുമ്പോള്‍ വെള്ളത്തിന്റെയും electricity യുടെയും ഉപഭോഗം കുറയും. വെള്ളവും electricity യും ഇല്ലാതെ നട്ടം തിരിയുന്ന കേരളത്തിനു ഇതു വലിയ ആശ്വാസമായിരിക്കും.
ഇങ്ങിനെ പഠിച്ചു പുറത്തിറങ്ങുന്ന ജ്യോതിഷികളുടെ സേവനം കേവലം മലയാളി ദരിദ്ര സമൂഹത്തില്‍ മാത്രം ഒതുക്കി നിര്‍ത്തരുത്. ഔട്ട്‌സോര്‍സിങ്ങിറ്റെ ഒരു സുവര്‍ണ ഖനി ആണിത് തുറന്നു തരുന്നത് എന്നു ഓക്കണം. നമ്മളെക്കാള്‍ വലിയ അന്ധവിശ്വാസികള്‍ ഈ ലോകത്തിന്റെ പലഭാഗത്തും ഉണ്ട്. അതിനാല്‍ clientsനെ കിട്ടാന്‍ വലിയ പണി ഉണ്ടാവില്ല. ഔട്ട്‌സോര്‍സിങ്ങിന്റെ മുന്നോടിയായി നല്ലൊരു ബ്രാന്റ് വാല്യൂ ഉണ്ടാക്കിയെടുക്കണം. അതിന് പരസ്യമല്ലാതെ മറ്റെന്ത്. അതുകൊണ്ട് സ്പെറ്റെംബര്‍ 11 ലെ ആക്രമണം കേരളത്തിലെ പ്രശ്തനായ ഒരു ജ്യോതിഷി പ്രവചിച്ചു എന്ന് പരസ്യം കൊടുക്കണം. പരസ്യം കൊടുക്കുന്നതിനു മുന്നോടിയായ് ഈ പ്രവചനം ഒരു ചെമ്പു തകിടില്‍ എഴുതി കുടത്തില്‍ അടച്ച് ഏതെങ്കിലും പൊട്ടകിണറ്റില്‍ എറിയണം. അതിനു ശേഷം ABC,BBC, CNN,DNN തുടങ്ങിയ ചാനലുകാരെ വിളിച്ച് ഇന്റര്‍വ്യൂ കൊടുപ്പിക്കണം. വാര്‍ത്തക്ക് വേണ്ടി പരക്കം പായുന്ന ചാനലുകാര്‍ക്കു ഇതിന്റെ സത്യാവസ്ഥ നോക്കാന്‍ ഒന്നും സമയം കാണില്ല. ഇനി ഏതങ്കിലും അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ മുഖം വീര്‍പ്പിച്ചാല്‍ പൊട്ടക്കിണര്‍ കാണിച്ചു കൊടുക്കണം. അതില്‍ ഇറങ്ങി തപ്പട്ടെ.
ഒരിക്കല്‍ ബ്രാന്റ് വാല്യു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ VIP കളുടെ തിക്കും തിരക്കുമായിരിക്കും. അടുത്ത ആക്രമണം എന്നാണന്നറിയാന്‍ George Bush അന്തര്‍വാഹിനി വഴി വരും. അതുകേട്ടാല്‍ ടോണി ബ്ലൈര്‍ തോണി പിടിച്ചായാലും വരും. വ്യവസായികമായി പുരോഗമിക്കാന്‍ കേരളത്തിനു പറ്റിയ ഏറ്റവും നല്ല മാര്‍ഗമാണിത്. BT യും IT യും വരും എന്നു വിചാരിച്ചിരുന്നാല്‍ മൂക്കില്‍ പല്ല് മുളക്കുകയെ ഉള്ളൂ.
അതുകൊണ്ട്, കണിയാന്മാരെ ഇതിലേ, ഇതിലേ...............

5 Comments:
രാത്രി, എന്റ്റെ വകയിലൊരു അമ്മാവന്‍ (നീട്ടിയത്ത് രാഘവന്‍ നായര്‍; അദ്ദേഹം വനിതയ്ക്കുവേണ്ടി ജ്യോതിഷപംക്തി എഴുതുന്നുണ്ടെന്നാണ്‍ എന്റ്റെ വിശ്വാസം) കുറച്ചധിക വരുമാനത്തിനുള്ള മാര്‍ഗ്ഗം പറഞ്ഞുകൊടുത്തല്ലോ! ശെടാ ഞാനും പണ്ടേ കവടിയും എടുത്ത് ഇറങ്ങിയാല്‍ മതിയായിരുന്നു, ഈ IT എന്നൊക്കെയുള്ളത് ബോറു ജോലിയാണെന്നേ, ജ്യോതിഷമാണെന്കില്‍ ഭാവനമാത്രം മതി (അതാണെന്കില്‍ എന്റ്റെ അടുത്ത് കുറെ വെറുതെ കിടപ്പുണ്ടുതാനും) ങാ പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ!
By
Anonymous, at 3:36 PM
രാത്രിഞ്ചരാ.. വരമൊഴിയിലാണ്, എഴുതുന്നത് എന്ന് assume ചെയ്തൊരു clarification:
mpa = മ്പ
amba = അംബ
നല്ല രസമുണ്ട് വായിക്കാന്. ഇടക്കിടേ എഴുതൂ...
By
Cibu C J (സിബു), at 8:19 PM
thanks സിബു. മ്പ യും ബ യും വലിയ confusion ആയിരുന്നു. വരമൊഴിയില്‍ ഇപ്പോഴും നമ്മള്‍ ഒരു ശിശു തന്നെ.
പെരിങ്ങോടരെ, അടുത്ത ജന്മത്തില്‍ എങ്കിലും ഒരു ജ്യോതിഷി ആയി ജനിച്ചാല്‍ മതിയായിരുന്നു!
By
rathri, at 10:08 AM
ratricharaa njan entha oru paniyedukkukannu alochichu thalem pukachu nadakkukayayirunnu. jyothisham enikku pattoyoru pani ayirikkum. athu cheythu rakshappettittu venam njangalkkum oru car vangi sancharikkan.
Su.
By
സു | Su, at 4:47 PM
ഐഡിയ പറഞ്ഞുതന്നതിന്റെ കണ്‍സല്‍ടിംഗ് ഫീ ഇങ്ങു പോരട്ടെ :)
By
rathri, at 2:28 PM
Post a Comment
<< Home