രാത്രി

Saturday, May 21, 2005

തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്‌

ഇവിടെ ഞങ്ങള്‍ എന്ന്‌ വിവക്ഷിച്ചത്‌ രാത്രിയെയും കൈപ്പള്ളിയെയും ആണ്‌. കുട്ടിച്ചാത്തന്മാര്‍ പോസ്റ്റുകള്‍ എടുത്തു കൊണ്ടു പോകുന്നു. രാത്രി നടക്കാന്‍ പോകുന്നതിനാല്‍ ആണെന്നാണ്‌ സൂ പറയുന്നത്‌. അതിനോടു രാത്രി യോജിക്കുന്നില്ല.

ഒ. വി. വിജയനെ പറ്റി എഴുതിയ പോസ്റ്റാണ്‌ ആദ്യം നഷ്ടപ്പെട്ടത്‌. പിന്നീട്‌ സിറ്റിബാങ്കുകാരെയും icici കാരേയും കുറിച്ചെഴുതിയത്‌ പോയി. കുട്ടിച്ചാത്തന്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടിവ്‌ ആയി ഏതൊ BPO യില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്‌ എന്നാണ്‌ തോന്നുന്നത്‌.

ലോകത്തുള്ള എല്ലാ ചാത്തന്‍സിന്റെയും ശ്രദ്ധക്ക്‌.

ഞങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ കരുതി വെച്ച തൂക്കുമരം ചിതല്‍ തിന്നു നശിക്കും
ആരച്ചാര്‍ ജരാനര ബാധിച്ച്‌ പല്ലു കൊഴിഞ്ഞു മരിക്കും
അപ്പോള്‍ ഞങ്ങള്‍ നിങ്ങളോടു സഹതപിക്കും

ഹഹഹ................


(എം സുകുമാരന്റെ വാക്കുകളോട്‌ കടപ്പാട്‌)

7 Comments:

 • രാത്രി ഇവിടെ ഉള്ളപ്പൊ വേറൊരു ചാത്തനോ? ഹി ഹി .എന്തായാലും രാത്രി ഇറങ്ങിനടക്കുമ്പോള്‍ എല്ലാം പൂട്ടിവെച്ചിട്ടു പോയാല്‍ മതി.

  By Blogger സു | Su, at 12:04 PM  

 • athu sariyalla soo. chathans raathriyil natakkarilla. gandharvanmaaraN~ raathiryil naTakkuka ennu soo
  schoolil paTicchittille? :)

  -rathri

  By Anonymous Anonymous, at 1:31 PM  

 • Where are you?

  By Anonymous Sunil, at 10:08 AM  

 • njaniviteyunte. ekadesam kshurakarute sthithiyaanu nammalotethum. officil irunnu blogan pattum ennu thonnunnilla. porathathinu kattappaniyum :(

  -rathri

  By Anonymous Anonymous, at 2:59 PM  

 • അപ്പോള്‍ ഉടന്‍ ഒരു "ക്ഷുരകസംഹിത" രാത്രിയില്‍ പ്രതീക്ഷിയ്ക്കാം അല്ലെ?

  By Anonymous Sunil, at 6:52 PM  

 • അവിടെ ഇഷ്ടികക്കളങ്ങളിലും കംബൂട്ടറുണ്ടോ രാത്രീ...? :) കട്ടപ്പണി എന്നു പറഞ്ഞതു കൊണ്ടു ചോദിക്കുവാ...

  By Anonymous Anonymous, at 7:22 PM  

 • Sunil,

  kshuraksamhitha ezhuthan ulla paripati onnum illa. ithuvare blogukal block cheythittilla. pakshe athinulla
  sadhyatha thallikkalayunnila :(

  perillattha manushya,

  automated ishtikakkalamaanu ivite :)

  -rathri

  By Anonymous Anonymous, at 1:49 PM  

Post a Comment

<< Home