കേരളം ദൈവത്തിന്റെ നാടോ അതോ........
കേരളം ദൈവത്തിന്റെ നാടാണെന്നാണ് ടുറിസംകാര്‍ പറയുന്നത്. ടുറിസംകാരല്ലേ അവര്‍ക്ക് വായില്‍ തോന്നിയ എന്തും പറയാം. എന്നാല്‍ ടുറിസംകാര്‍ മാത്രമല്ല ഇത് പറഞ്ഞുകൊണ്ട് നടക്കുന്നത്. ചാനലുകളിലെ അവതാരകരെല്ലാം ഉറപ്പിച്ച് വെച്ചിരിക്കുകയാ കേരളം ദൈവത്തിന്റെ നാടാണെന്ന്. ഇനി ഇവര്‍ മാത്രമാണ് ഈ മണ്ടത്തരം പറയുന്നത് എന്നു വിചാരിച്ചാല്‍ തെറ്റിപ്പോയി. പല പ്രശസ്തമായ വാരികകളിലെ ലേഖകന്മാരും ഇപ്പോള്‍ കേരളത്തെ ദൈവത്തിന്റെ നാട് എന്നാണ് പറയുന്നത്. ഈ അസുഖം ബ്ലൊഗന്മാരിലും ബ്ലൊനികളിലും വരെ എത്തിക്കഴിഞ്ഞു.
കേരളം ദൈവത്തിന്റെ നാടാണ് എന്ന് പറയുന്നതില്‍ പല അപകടങ്ങള്‍ ഉണ്ട്. പൊതുവെ കേരളത്തില്‍ അഞ്ച് സെന്റ് സ്ഥ
ലം ഉള്ളവരെയാണ് നമ്മള്‍ നാട്ടുകാരായി കണക്കാക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും അമ്മ, അപ്പ എന്ന് പറഞ്ഞ് വരുന്നവരെ നമ്മള്‍ നാട്ടുകാരായി കാണാറില്ല. അപ്പോള്‍ അതിന്റെ അര്‍ഥം കേരളത്തില്‍ ദൈവത്തിന് സ്ഥലം ഉണ്ടെന്നാണ്. എന്നാല്‍ കേരളത്തിലുള്ള എല്ലാ റജിസ്റ്റര്‍ ഓഫീസുകളില്‍ പോയി ചോദിച്ചാലും ദൈവത്തിന്റെ പേരില്‍ അഞ്ച് സെന്റ് സ്ഥലം പോലും കാണില്ല. സ്വന്തം നാടല്ലെ പത്ത് സെന്റ് വിറ്റ് കളയാം എന്നു വിചാരിച്ച് ദൈവം വന്നാല്‍ എന്തു ചെയ്യും?. ദൈവത്തിനെ കുറ്റം പറയാന്‍ പറ്റില്ല. എഴുത്തുകാര്‍ തൊട്ട് ചാനലുകാര്‍ വരെ പറഞ്ഞു കൊണ്ടിരിക്കുകയാ കേരളം ദൈവത്തിന്റെ നാടാണെന്ന്. 24 മണിക്കൂറും ഇതു കേട്ടാല്‍ ദൈവമായാല്‍പ്പോലും മനമിളകിപ്പോകും. ഒരു സ്മോളടിക്കാന്‍ മാനാഞ്ചിറ സ്ക്വയര്‍ വില്‍ക്കാം എന്ന് ദൈവം തീരുമാനിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യന്‍ പറ്റില്ല. കളിക്കുന്നത് ദൈവത്തിനോടാണ് എന്ന് ഓര്‍ക്കണം.
ഇതിലെ മറ്റൊരു അപകടം കേരളം ഏത് ദൈവത്തിന്റെ നാടാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല എന്നുള്ളതാണ്. അതിന്റെ അര്‍ഥം കേരളം ഏത് ദൈവത്തിന്റെ നാടൂമാകാം എന്നാണ്. ലോകത്തില്‍ ആയിരക്കണക്കിന് മതങ്ങള്‍ ഉണ്ട്. അവര്‍ക്കെല്ലാം ഇഷ്ടം പോലെ ദൈവങ്ങളും ഉണ്ട്. ഹിന്ദുക്കള്‍ക്ക് തന്നെ 33 കോടി ദൈവങ്ങള്‍ ഉണ്ട് എന്നാണ് പറയുന്നത്. ഇവരെല്ലാവരും കൂടി കേരളത്തിലെ ഒരു തുണ്ട് ഭൂമിക്കുവേണ്ടി കടിപിടി കൂടുന്നത് ആലോചിച്ച് നോക്കിയെ. അല്ലെങ്കില്‍ തന്നെ ദൈവത്തിന്റെ പേരില്‍ മനുഷ്യന്മാര്‍ തമ്മില്‍ മുഴുത്ത അടിയാണ്. അതിന്റെ കൂടെ ദൈവങ്ങളും കൂടി അടിക്കാന്‍ തുടങ്ങിയാലോ?
അതുകൊണ്ടാണ് കേരളം ദൈവത്തിന്റെ നാടാണെന്ന് പറയുന്നതില്‍ അപകടം ഉണ്ട് എന്ന് പറഞ്ഞത്.

8 Comments:
ratrincharaaaaaa ithokke daivam kanunnundu ennorma venam ketto :)
Su
By
Anonymous, at 9:16 PM
Oru samshayam. Kaalan Daivamaano?
By
Unknown, at 11:25 AM
kaalan soovinte assistant aNennaNu parayunnath~. aarkkaRiyaam :)
By
rathri, at 1:08 PM
പണ്ട് പോസ്റ്റിയതല്ലേ ഇത്?
By
Kalesh Kumar, at 8:07 PM
athe kalesh :)
-rathri
By
Anonymous, at 12:13 PM
അതൊരു splelling mistake ആയിരുന്നു. DOGS own country എന്നതിനു
പകരം GODS own country എന്ന് ആയിപ്പോയതാ..
By
Anonymous, at 4:13 AM
spell checker upayogikkathathinte oro kuzhappanghale:) aasante perentha?
-rathri
By
Anonymous, at 6:36 PM
വെറെ ഒരെണ്ണം കൂടിയുണ്ട്! ദൈവത്തിന്റെ നാട് എന്നതല്ലാതെ അതിന്റെ ബാക്കി ആരും പറയാറില്ല. പണ്ട് സായിപ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു "Gods own contry and Devils own people" ha ha ha..
-പേരു വിവരം ഇവിടെ കാണാം http://www.http://www.malayalamworld.blogspot.com/ (
By
Anonymous, at 3:24 PM
Post a Comment
<< Home