രാത്രി

Wednesday, April 20, 2005

സലിം കേച്ചേരിയുടെ സിനിമാ കച്ചേരികള്‍ ............

സലിം കേച്ചേരി എന്ന്‌ പേരുള്ള ഒരു മഹാന്‍ മലയാളം വാരികയില്‍ സിനിമാ ആസ്വാദനം എന്ന പേരില്‍ ഒരു സംഭവം എഴുതുന്നുണ്ട്‌. രഞ്ജിത്ത്‌ എന്ന്‌ പേരുള്ള മലയാളത്തിലെ ഒരു ഇടത്തരം തിരക്കഥാകാരനെ (ഇപ്പോള്‍ സംവിധായകനും) സുവര്‍ണ സിംഹാസനം കയറ്റുന്ന ലേഖനം ആണ്‌ ആദ്യം കണ്ടത്‌. അത്‌ വായിച്ചപ്പോള്‍ സലിം കേച്ചേരിക്ക്‌ ഉച്ചകിറുക്ക്‌ ആയിരിക്കും എന്നണ്‌ കരുതിയത്‌. ദേവാസുരം എന്ന സിനിമ കണ്ടതിന്‌ ശേഷമാണ്‌ സലിം കേച്ചേരിയുടെ തലയിലെ ഒരു ആണി ഇളകിപ്പോയത്‌. കര്‍ണന്‍, ദുര്യോധനന്‍, ഭീഷ്മര്‍, അശ്വത്വാമാവ്‌ എന്നീ പുരാണകഥാപാത്രങ്ങളിലെല്ലാം നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ കാണാം എന്നാണ്‌ പുള്ളിക്കാരന്റെ കണ്ടുപിടുത്തം. രാമായണം പുള്ളി വായിച്ചിട്ടില്ല എന്നാണ്‌ തോന്നുന്നത്‌. ഉണ്ടായിരുന്നെങ്കില്‍ ഈ പട്ടിക രാമനിലോട്ടും സീതയിലോട്ടും, ലക്ഷ്മണനിലോട്ടും എത്തുമായിരുന്നു.

ഈ ലേഖനത്തെ പരിഹസിച്ചു കൊണ്ട്‌ ഒരു വായനക്കാരന്‍ രസകരമായ ഒരു കത്ത്‌ അടുത്ത ലക്കത്തില്‍ എഴുതി. ആ കത്ത്‌ രണ്ട്‌ പ്രാവശ്യം വായിച്ചാല്‍ അത്യാവശ്യം ഉളുപ്പുള്ളവര്‍ അതുപോലൊരു ലേഖനം പിന്നീട്‌ എഴുതില്ല. എന്തുചെയ്യാം സലിം കേച്ചേരിക്ക്‌ എഴുതിയെ മതിയാവു. അതാ വരുന്നു അടുത്ത ലക്കത്തില്‍ വീണ്ടും ഒരു ആസ്വാദനം. ഈ പ്രാവശ്യം കൊങ്ങക്ക്‌ പിടിച്ചിരിക്കുന്നത്‌ കമലിനെയാണ്‌. സ്വന്തം സിനിമയെ പറ്റി കമലിനു തന്നെ നല്ല അഭിപ്രായമില്ല. സ്വപ്നക്കൂട്‌ പോലുള്ള ചിത്രം താന്‍ കേരളത്തിലെ നിലവിലുള്ള മന്ദബുദ്ധി യുവതലമുറക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടിയാണ്‌ എടുത്തതെന്ന്‌ കമല്‍ തന്നെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്‌. അങ്ങിനെയിരിക്കുമ്പോളാണ്‌ സലിം കേച്ചേരി കമലിനെ സുവര്‍ണപീഠം കയറ്റുന്നത്‌.

രഞ്ജിത്തിനെയൊ കമലിനെയൊ ഇവിടെ കുറ്റം പറയാന്‍ പറ്റില്ല. തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ നിരൂപണ ശ്രേഷ്ഠന്മാര്‍ കണ്ടെത്തിക്കളയും. നല്ല സിനിമ ഇല്ലെങ്കില്‍ തല്ലിപ്പൊളി സിനിമകളെ എഴുത്തിലൂടെ നല്ലതാക്കുക എന്നതാണ്‌ സലിമിന്റെ പോളിസി എന്ന്‌ തോന്നുന്നു. മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകാത്തത്‌ നല്ല audience ഇല്ലാത്തത്‌ കൊണ്ടാണ്‌. 70കളിലെയും 80കളിലെയും അസ്തിത്വവാദിക്ക്‌ ജനിച്ചത്‌ ബുദ്ധിപരമായി ചാപിള്ളകളായിരുന്നു എന്ന്‌ കേരളം ഇപ്പോള്‍ തിരിച്ചറിയുന്നു. സ്വന്തം മകന്‍ കവിത വായിക്കുന്നില്ല എന്നതില്‍ താന്‍ ആഹ്ലാദിക്കുന്നു എന്നു ചുള്ളീക്കട്‌ പറഞ്ഞത്‌ ഇവിടെ കൂട്ടിവായിക്കുക.

സലിം കേച്ചേരിയുടെ ഈ കച്ചേരികള്‍ ഇനിയും തുടരും. ചിലര്‍ ജീവിതത്തില്‍ ചില വ്രതങ്ങള്‍ എല്ലാം എടുക്കാറുണ്ട്‌. ശബരിമലക്ക്‌ പോകുക, ഗുരുവായൂര്‍ അമ്പലത്തില്‍ പോയി ശയന പ്രദിക്ഷിണം ചെയ്യുക, ഹജ്ജിന്‌ പോകുകക, തിരുപ്പതി പോയി തല മൊട്ട അടിക്കുക എന്നിങ്ങനെ. മലയാളത്തിലെ മൂന്നാംകിട സംവിധായകരെയും എഴുത്തുകാരെയും സുവര്‍ണപീഠം കയറ്റുക എന്ന വ്രതമാണ്‌ സലിം കേച്ചേരി എടുത്തിരിക്കുന്നത്‌. നടക്കട്ടെ.

12 Comments:

 • oho. angineyonnundo? njaanum enthenkilum oru vrutham eduthalonnu alochikkunnu.
  Su.

  By Anonymous Anonymous, at 3:09 PM  

 • soovinu pattiya oru vratham paranju tharam. nammuTe blog sthiramaayi vaayikkuka. enniTT~ comments ezhuthuka :)

  By Blogger rathri, at 3:37 PM  

 • സൂ, അതു തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ ആക്കുന്നതായിരിയ്ക്കും നല്ലതു്.

  By Blogger കെവിന്‍ & സിജി, at 6:13 PM  

 • enthu Kevine? vrutham ano? aalochikkam.
  Su

  By Anonymous Anonymous, at 6:15 PM  

 • renjith had done an excellent work for devasuram..athil yaathoru samshayavum illa...moonaam kida ezhuthukaaran ennu adhehathe vilikkendaarnu..

  Ranjith deserves an appluase for devasuram ...

  Devasurathile Mangalassery Neelakantan oru terrific character alle?..athil oru doubt undo?.niroopakanu aa movie kandappo karnonodo duryodhananodo similarity thonniyathil enthaa thettu?It was his viewpoint.

  By Blogger kicchu, at 3:50 PM  

 • Kicchu,
  ദേവാസുരം കുഴപ്പമില്ലാത്ത ഒരു സിനിമ തന്നെ.
  പക്ഷെ ഒരു സിനിമാ അസ്വാദനം എഴുതുമ്പോള്‍ വായനക്കരനെ വിണ്ഠിയാക്കുന്ന രീതിയല്‍
  എഴുതരുത്‌. എഴുത്തിലെ വിശ്വാസത എന്ന ഒരു ഘടകമുണ്ട്‌.

  ഒരു കഥാപത്രത്തില്‍ പുരാണത്തിലെ എല്ലാ കഥപത്രങ്ങളെയും കുടിയിരുത്തുമ്പോള്‍
  നമ്മള്‍ മൂക്കത്ത്‌ വിരല്‍ വെച്ചു പോകും. നല്ല സിനിമ കണ്ട സംസ്കാരമുള്ള ഒരു വായനാ സമൂഹത്തിന്‌ ഇങ്ങിനെയുള്ള ലേഖനങ്ങള്‍ അറപ്പെ ഉണ്ടാക്കൂ.

  എഴുത്തുകാരന്‌ സ്ഥലകാല ബോധം വേണം. ആരാധനയുടെ ആന്ധ്യം ബാധിച്ച ഒരു എഴുത്തായിട്ടെ എനിക്കത്‌ തോന്നിയിട്ടുള്ളു.

  By Blogger rathri, at 5:10 PM  

 • ദേവാസുരത്തെ എങ്ങനെ അളന്നാലാണാവോ നല്ലതാകുക? അതൊരു തല്ലിപ്പൊളി സിനിമയാണെന്നു മാത്രമല്ല, മലയാള സിനിമയിലെ ഒട്ടനവധി തല്ലിപ്പൊളി സിനിമകള്‍ക്ക്‌ തുടക്കമാകുകയും ചെയ്തെന്ന ദോഷവും അതിനുണ്ട്‌.

  By Blogger സുരേഷ്, at 12:09 PM  

 • KICCHUUUUUUUU devasuram nalloru film anutto. Kicchunu aa film ishtayenkil rathrincharanu ippo enthaa oru vishamam. Kicchunum enikkum aa film ishtayi alle kicchu? :)

  By Blogger സു | Su, at 5:08 PM  

 • raathrincharanenkilum raakshasanallennu vichaarikkunnu. gandharvvanaaNO?
  thaankaL paranjapOle kuttam aayiTTenikku thonnathathinaal deshyam varukayilla. Free feel to say anything
  Regards,
  -S-
  vayanasala.blogspot.com

  By Blogger -സു‍-|Sunil, at 7:38 PM  

 • rathriii,
  mangalasseri vannu thalliyo? puthiyathonnum kanunnillallo?
  Su

  By Anonymous Anonymous, at 6:35 PM  

 • Nattilanu Soo. ivite ninnum nokkumpol kanunnath~ oru ishtikakkaLam mathram. vannittu visadamayi ezhutham :)

  By Blogger rathri, at 6:48 PM  

 • rathri welcome back :)
  Su

  By Anonymous Anonymous, at 8:36 PM  

Post a Comment

<< Home